പത്തനംതിട്ട /മല്ലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്തിൽ മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ വീട്ടിലെത്തി പ്രണാമം അർപ്പിച്ചു.
പ്രശ്‌സ്ത സിനിമാ നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ നടൻ പ്രേംകുമാർ ആലിന്റെ ചിത്രം ആലേഖനം ചെയ്ത ഓർമ്മച്ചെപ്പ് ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ജോൺ എന്നിവർക്ക് കൈമാറി.
സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ, മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടി അഡ്വ. ഫൻസലാഹ്, സംസ്ഥാന കൗൺസിൽ അംഗം കെ.ഇ. അബ്ദുൾ റഹ്മാൻ, അൻസാരി, ബഷീർ കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് ആലി ശിഹാബ് തങ്ങൾ, മുൻ മന്ത്രി പി.കെ.കുഞ്ഞാലികുട്ടി എന്നിവർ ഫോണിൽ വിളിച്ച് അുശോചനം അറിയിച്ചു. പിന്നീട് ആലിനെ അടക്കം ചെയ്ത നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ ആലിന്റെ മുത്തശ്ശൻ റെജി ശാമുവേലുമായെത്തി പ്രാർത്ഥന നടത്തിയാണ് സംഘം മടങ്ങിയത്.