തുറവൂർ മനക്കോടം സ്വദേശി രാധയെ (75) ആണ് കുഴിച്ചിട്ടത്. സംഭവത്തിൽ മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മരണാനന്തര ചടങ്ങുകൾ താൻ തനിയെ നടത്തി മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
അടക്കം ചെയ്യാൻ പണമില്ലാത്തതിനാലും വീടിന് ചുറ്റും വെള്ളക്കെട്ടുള്ളതിനാലും വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി എന്നാണ് ഇയാൾ പോലീസിന് നൽകിയ പ്രാഥമിക വിശദീകരണം. ഗിരീഷ് സ്ഥിരം മദ്യപാനിയാണെന്നും അമ്മയുമായി വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ഇതൊരു കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് കുത്തിയതോട് പോലീസ് അറിയിച്ചു.
ഗിരീഷിന്റെ ഭാര്യയാണ് വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി രാധ സുഖമില്ലാതെ കിടപ്പിലായിരുന്നു. അടുത്ത വീടുകളിൽ ഉള്ളവരുടെ സഹായത്തോടെയാണ് ഭക്ഷണവും മറ്റും നൽകിയിരുന്നത്.
ആലപ്പുഴ തുറവൂരിൽ അമ്മയെ മകൻ ആരുമറിയാതെ കുഴിച്ചുമൂടി !!
Advertisement
Advertisement
Advertisement