breaking news New

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ഉടമ എൻ. എം. രാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കും.

ആന്റോ ആന്റണി എംപിക്ക് നൽകിയ പണത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം. ആന്റോ ആന്റണി നൽകിയത് തട്ടിപ്പ് പണമാണോ എന്ന് കണ്ടെത്താനാണ് അന്വേഷണം.

പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ. എം. രാജു നേരത്തേ തന്നെ മാധ്യമങ്ങളെ കണ്ടിരുന്നു.

ഇന്നലത്തേ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ. നേരത്തെ സ്ഥാപനത്തിലും വീട്ടിലും അടക്കം റെയ്ഡ് നടത്തിയതിന് പിന്നാലെ എൻ എം രാജുവിന്റെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5