പത്തനംതിട്ട/മല്ലപ്പള്ളി :
പാറക്കടവ് പാലം നിര്‍മാണോദ്ഘാടനം പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.
പാലം,കെട്ടിടം, റോഡ് എന്നിവയിലൂടെ 10 വർഷത്തിനുള്ളിൽ പശ്ചാത്തല വികസന മുന്നേറ്റത്തിൽ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചു. അഞ്ചുവർഷത്തിനിടെ 150 പാലം പൂർത്തിയാക്കി. 60 ശതമാനം റോഡുകൾ ബിഎം ബിസി നിലവാരത്തിലാക്കി.
ദേശീയ പാത 66 ന്റെ 600 കിലോമീറ്ററിൽ 500 കിലോമീറ്റർ പൂർത്തിയാകുന്നു. കുതിരാൻ ടണൽ, മൂന്നാർ – ബോഡിമേട്ട്, നാട്ടുകാൽ – താണാവ് ഹൈവേ പദ്ധതി യാഥാർത്ഥ്യമായി.
13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേ, ഒമ്പത് ജില്ലകളിലൂടെ പോകുന്ന തീരദേശപാത, മുനമ്പം പാലം, തുരങ്ക പാത എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. റോഡ് നവീകരണത്തിന് മാത്രം 35,000 കോടി രൂപയാണ് സർക്കാർ നൽകിയത്. ബജറ്റ് ഫണ്ടിനൊപ്പം കിഫ്ബി, നബാർഡ്, റീബിൽഡ് കേരള, സി ആർ ഐ എഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് റോഡ് വികസനം കൂടുതൽ കാര്യക്ഷമമാക്കി. റസ്റ്റ് ഹൗസുകളിൽ 2021 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ 32 കോടി രൂപയുടെ വരുമാനം ലഭിച്ചു. സംസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ മെച്ചപ്പെട്ട താമസ സൗകര്യം കുറഞ്ഞ തുകയ്ക്ക് ഒരുക്കി.
ടൂറിസം പദ്ധതിയുടെ ഭാഗമായി വി-പാർക്ക്, ലെവൽ ക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപാലം, റോഡ് പരിപാലനത്തിന് റണ്ണിങ് കോൺട്രാക്ട് എന്നിവയെല്ലാം ജനങ്ങൾ അനുഭവിച്ചറിഞ്ഞ വികസനമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മണിമലയാറിന് കുറുകെ കീഴ് വായ്പൂർ – പരിയാരം കരയെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബി ഫണ്ട് 11.79 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നീളം 112.6 മീറ്ററും വീതി 11 മീറ്ററുമാണ്. 7.5 മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ ഫുട്പാത്തുമുണ്ട്. പരിയാരം ഭാഗത്ത് 155 മീറ്ററും കീഴ് വായ്പൂർ ഭാഗത്ത് 11.3 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡ് നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ബി സുഭാഷ്‌കുമാര്‍ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി കിഫ്ബി വഴി 46,145 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്
Advertisement
Advertisement
Advertisement