breaking news New

ആലപ്പുഴയിൽ ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതിയെ പിടികൂടാനാകാതെ പോലീസ്

മാ​രാ​രി​ക്കു​ളം വ​ട​ക്ക് താ​മ​സി​ക്കു​ന്ന ആ​തി​ര ആ​ണ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ തു​ട​രു​ന്ന​ത്.

ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് 35 പ​വ​ന്‍ സ്വ​ര്‍​ണ​വും 30,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ആ​തി​ര​യ്ക്കെ​തി​രാ​യ കേ​സ്. ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

2024 ന​വം​ബ​റി​ലാ​ണ് ആ​തി​ര​യു​ടെ ഭ​ർ​തൃ മാ​താ​വ് ചി​ട്ടി പി​ടി​ച്ച 50,000 രൂ​പ​യി​ല്‍ നി​ന്ന് 30,000 രൂ​പ​യും മാ​ല​യും വ​ള​യും കൊ​ലു​സു​മെ​ല്ലാ​മ​ട​ങ്ങു​ന്ന 35 പ​വ​ന്‍ സ്വ​ര്‍​ണ​വും, ഡ​യ​മ​ണ്ട് സ്റ്റ​ഡും വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​തി​ര സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് ആ​തി​ര കു​റ്റ​സ​മ്മ​തം ന​ട​ത്തി.

മോ​ഷ്ടി​ച്ച​തി​ന് പ​ക​രം സ്വ​ർ​ണം വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ആ​തി​ര ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം 2024 ഓ​ഗ​സ്റ്റി​ല്‍ കൊ​ച്ചി​യി​ലെ ജ്വ​ല​റി​യി​ല്‍ ഭ​ര്‍​ത്താ​വും സ​ഹോ​ദ​രി​യും അ​മ്മ​യു​മെ​ത്തി. ആ​തി​ര​യും അ​ച്ഛ​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പ​മെ​ത്തി ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ര്‍​ണം വാ​ങ്ങി.

എ​ന്നാ​ൽ ഓ​ഫീ​സി​ല്‍ വ​ച്ച് സ്വ​ര്‍​ണം കൈ​മാ​റി കേ​സ് തീ​ര്‍​പ്പാ​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് അ​വി​ടു​ന്നി​റ​ങ്ങി​യ ആ​തി​ര വീ​ണ്ടും മു​ങ്ങി. കേ​സ് ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യും ആ​തി​ര​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5