breaking news New

ശ്രദ്ധിക്കുക : കുപ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുത് : സൗജന്യമായി നല്‍കുന്ന കണക്ഷന് ഫീസുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : റാന്നി-പെരുനാട്, അത്തിക്കയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാറാണമുഴി പഞ്ചായത്തില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ടെന്‍ഡര്‍ നടപടി ആയിട്ടുണ്ട്.

ടെന്‍ഡര്‍ ഓപ്പണിങ് ഉള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. അതിനിടയില്‍ 8000 രൂപ അടച്ച് കണക്ഷന്‍ എടുക്കാം എന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൗജന്യമായി നല്‍കുന്ന കണക്ഷന് കേരള വാട്ടര്‍ അതോറിറ്റി ഫീസുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല. ഇത്തരത്തില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. കുപ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ആരെങ്കിലും പണം കൈപ്പറ്റുകയോ ആവശ്യപ്പെടുകയോ ചെയ്താല്‍ വിവരം വാട്ടര്‍ അതോറിറ്റിയെ അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04734-224839


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5