breaking news New

പത്തനംതിട്ട റാന്നി ഐത്തലയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു !!

പ്ലസ് ടു വിദ്യാർഥികളായ യുവാക്കളെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.

പത്തനംതിട്ടയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ഐത്തല ഭാഗത്ത് പമ്പാനദിയിൽ എത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സ്കൂബ ഡൈവിംഗ് ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.

ശക്തമായ അടിയൊഴുക്കുള്ള ഭാഗമാണിതെന്ന് നാട്ടുകാർ പറയുന്നു. വെളിച്ചക്കുറവ് തിരച്ചിലിന് തടസ്സമാകുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

കാണാതായ വിദ്യാർഥികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. അപകട സ്ഥലത്ത് റവന്യൂ അധികൃതരും ക്യാമ്പ് ചെയ്യുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5