breaking news New

ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവു നായ ക്രൂരമായി ആക്രമിച്ചു

ആ​ല​പ്പാ​ട് ജം​ഗ്ഷ​നു കി​ഴ​ക്ക് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നിനായി​രു​ന്നു സം​ഭ​വം. പൊ​ൻ​മാ​ല​വേ​ലി​ൽ വീ​ട്ടി​ൽ ആ​ന​ന്ദ് എ​ന്ന യു​വാ​വി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

പി​തൃസ​ഹോ​ദ​ര​ന്‍റെ ക​ട​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ആ​ന​ന്ദ്. ഉ​ച്ച​യ്ക്ക് ഊ​ണ് ക​ഴി​ക്കാ​നാ​യി പി​തൃസ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​പ​ടി​ക്ക​ൽ വെ​ച്ച് തെ​രു​വുനാ​യ ചാ​ടി​വീ​ണ​ത്. കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ള്ള​തി​നാ​ൽ നാ​യ​യു​ടെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ഓ​ടി​മാ​റാ​ൻ ആ​ന​ന്ദി​ന് സാ​ധി​ച്ചി​ല്ല.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തുവീ​ണ ആ​ന​ന്ദി​നെ നാ​യ ദേ​ഹ​മാ​സ​ക​ലം ക​ടി​ച്ചുകീ​റു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വീ​ട്ടി​ൽ 94 വ​യ​സു​ള്ള അ​മ്മ​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ആ​ന​ന്ദി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് നാ​യ​യെ ഓ​ടി​ച്ച് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ 42 ഇ​ട​ങ്ങ​ളി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ ഉ​ട​ൻ ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യശേ​ഷം കൂ​ടു​ത​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

ജ​ന​വാ​സമേ​ഖ​ല​ക​ളി​ൽ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നു​ണ്ടാ​യ ഈ ​ദു​ര​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5