breaking news New

വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ പ്ര​മു​ഖ ബ്രാ​ൻ്റു​ക​ളു​ടെ ഹെ​ഡ് ഫോ​ണു​ക​ളി​ൽ മ​നു​ഷ്യ ശ​രീ​ര​ത്തി​ന് അ​തീ​വ ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് !!

ടോ​ക്സ് ഫ്രീ ​എ​ന്ന പ്രോ​ജ​ക്ടി​ൻ്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.കേ​വ​ലം ശ്ര​വ​ണ ശ​ക്തി​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​പ്പു​റം മ​നു​ഷ്യ​ൻ്റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​യും ഹോ​ർ​മോ​ൺ വ്യ​വ​സ്ഥ​യെ​യും ത​കി​ടം മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷാം​ശ​ങ്ങ​ൾ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഉ​ൾ​പ്പെ​ട്ട ഗ​വേ​ഷ​ക സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഭൂ​രി​ഭാ​ഗം ഹെ​ഡ് ഫോ​ണു​ക​ളി​ലും കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ, നാ​ഡി​വ്യൂ​ഹ​ത്തി​ൻ്റെ വ​ള​ർ​ച്ച​യെ പ്രതിരോധിക്കുന്ന പ​ദാ​ർ​ഥ​ങ്ങ​ൾ, പു​രു​ഷ​ന്മാ​രി​ൽ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ എ​ന്നി​വ​യു​ടെ അം​ശം ക​ണ്ടെ​ത്തി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


പ​രി​ശോ​ധി​ച്ച 98 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക്കി​ന് വ​ഴ​ക്ക​വും ദൃ​ഡ​ത​യും ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബി​സ്ഫെ​നോ​ൾ – എ , ​ബി​സ്ഫെ​നോ​ൾ – എ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.ഈ ​രാ​സ​വ​സ്തു​ക്ക​ൾ ഹോ​ർ​മോ​ൺ വ്യ​വ​സ്ഥ​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​വ​യാ​ണ്. ഇ​തു വ​ഴി പു​രു​ഷ​ന്മാ​രി​ൽ സ്ത​ന വ​ള​ർ​ച്ച​യ്ക്കും സ്ത്രീ​ക​ളി​ൽ വ​ന്ധ്യ​ത​യ്ക്കും കാ​ര​ണ​മാ​യേ​ക്കാം എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ മു​ന്ന​റി​യി​പ്പ്.

പെൺകു​ട്ടി​ക​ളി​ൽ ഇ​ത് വ​ള​രെ നേ​ര​ത്തേ​യു​ള്ള ആ​ർ​ത്ത​വ അ​വ​സ്ഥ​യി​ലേ​ക്കും മ​റ്റ് ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​മെ​ന്നും ക​ണ്ടെ​ത്ത​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​വ​യി​ലെ കൃ​ഷ്യ​നു​ക​ളും പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളും മ​നു​ഷ്യ​ൻ്റെ ച​ർ​മ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

ദീ​ർ​ഘ​നേ​രം ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​യ​ർ​പ്പും ചൂ​ടും ഈ ​രാ​സ​വ​സ്തു​ക്ക​ളെ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് വി​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.

ചെ​വി​യി​ലെ മൃ​ദു​വാ​യ ച​ർ​മ​ങ്ങ​ളി​ലൂ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ട് ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്ഥ​യെ പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. തോ​ലി​പ്പു​റ​ത്തു​ള്ള അ​ല​ർ​ജി​ക്കും സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. വൃ​ക്ക​യെ​യും ക​ര​ളി​നെ​യും മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന ക്ലോ​റി​നേ​റ്റ​ഡ് പാ​ര​ഫി​നു​ക​ളും ഹെ​ഡ്ഫോ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.

പ്ര​മു​ഖ ബ്രാ​ൻ്റു​ക​ൾ പോ​ലും ഇ​ത്ത​രം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച
വ​രു​ത്തി​യ​താ​യാ​ണ് പ​ഠ​ന​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇത്തരം
വ​സ്തു​ക്ക​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​മാ​യ അ​ള​വ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​മി​ല്ല.ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ രാ​സ​പ്ര​ക്രി​യ​ക​ളെ ത​കി​ടം മ​റി​ക്കാ​ൻ ഈ ​കെ​മി​ക്ക​ലു​ക​ളു​ടെ ചെ​റി​യ സാ​ന്നി​ധ്യം മാ​ത്രം മ​തി​യാ​കും.

മ​നു​ഷ്യ​രി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന ടൈ​പ്പ് – ര​ണ്ട് പ്ര​മേ​ഹം, അ​മി​ത വ​ണ്ണം, വി​വി​ധ കാ​ൻ​സ​റു​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ത്ത​രം കൃ​ത്രി​മ രാ​സ​വ​സ്തു​ക്ക​ളു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ർ​ക്കം വ​ലി​യ കാ​ര​ണ​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും വി​വി​ധ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും നേ​ര​ത്തേ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഹെ​ഡ് ഫോ​ണു​ക​ൾ മ​നു​ഷ്യ​ൻ്റെ ത​ല​യോ​ടും ത​ല​ച്ചോ​റി​നോ​ടും അ​ത്ര​മേ​ൽ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തി​ൻ്റെ ഗൗ​ര​വം ഇ​ര​ട്ടി​യാ​ണെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ഹെ​ഡ് ഫോ​ണു​ക​ൾ വാ​ങ്ങു​മോ​ൾ ആ​ൾ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സാ​മ​ഗ്രി​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ബി​പി​എ ഫ്രീ ​അ​ല്ല​ങ്കി​ൽ ടോ​ക്സി​ൻ ഫ്രീ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ ഉ​ള്ള​വ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം. ഹെ​ഡ് ഫോ​ണു​ക​ൾ ധ​രി​ച്ചു​ള്ള ഉ​റ​ക്ക​വും ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ൾ ഇ​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം അ​വ​രു​ടെ കോ​ശ​ങ്ങ​ൾ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഈ ​രാ​സ​വ​സ്തു​ക്ക​ളെ ആ​ഗി​ര​ണം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വേ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5