തിരുവനന്തപുരം പേട്ട, ആനയറ പുളിക്കല്‍ അമ്പു ഭവനില്‍ ബീന(47) യെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളനാട് സ്വദേശി രാജിയുടെ പരാതിയിലാണ് അറസ്റ്റ്.
സ്വകാര്യ നഴ്‌സിംഗ് കോളജില്‍ മകള്‍ക്ക് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്നും 2.20 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. പണം കൈപ്പറ്റിയ ശേഷം അഡ്മിഷന്‍ വാങ്ങി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ പരാതിക്കാരിയെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പാറശ്ശാല, കൊട്ടാരക്കര, ആറന്മുള, കല്ലമ്പലം തുടങ്ങിയ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് ആര്യനാട് പോലീസ് പറഞ്ഞു. സമാന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തട്ടിപ്പെന്നും എസ്എച്ച്ഒ ശ്യാം രാജ് നായര്‍ പറഞ്ഞു.
ആര്യനാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തില്‍ എസ്‌ഐ കിരണ്‍ ശ്യാം, ജിഎഎസ്‌ഐ ഷിബു, എസ്‌സിപിഓമാരായ ദീപ, പ്രശാന്ത്, സിപിഒമാരായ ജയശങ്കര്‍, അരുണ്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനി പിടിയിലായി
Advertisement
Advertisement
Advertisement