തിരുവല്ല :
തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൂറ്റൂര്‍ കാട്ടുവേലില്‍ ബൈജുവിന്റെ മകനുമായ ബ്ലെസ്സന്‍ ബൈജു (16)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 4.30 തോടെ എം.സി റോഡില്‍ കുറ്റൂര്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായികന്നു. വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല.
പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു. ഗുരുതമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട തിരുവല്ലയിൽ ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
Advertisement
Advertisement
Advertisement