breaking news New

പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ ദേവീ ക്ഷേത്ര അന്നപ്രസാദമണ്ഡപം ഉദ്ഘാടനം നാളെ

കോട്ടാങ്ങൽ : കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിൽ, നിർമ്മാണം പൂർത്തീകരിച്ച അന്നപ്രസാദ മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.40 നു നടക്കും.

കുമ്മനം രാജശേഖരൻ അന്നപ്രസാദ മണ്ഡപം ഉദ്ഘാടനവും, ആന്റോ ആന്റണി എംപി പൊതുസമ്മേളന ഉദ്ഘാടനവും നിർവഹിക്കും.

അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി വിജയകുമാര്‍ അധ്യക്ഷത വഹിക്കും.
റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ മുഖ്യ പ്രഭാക്ഷണം നടത്തും.

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ശ്രീദേവി, വൈസ് പ്രസിഡണ്ട് കെ. കെ ഹരികുമാർ, തന്ത്രിമുഖൻ കുഴിക്കാട്ടില്ലത്തു അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽ ശാന്തി മനു നാരായണൻ ശർമ, ക്ഷേത്രം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി സുനിൽ താന്നിക്കപ്പൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ, ശ്രീഭദ്ര പടയണി സംഘം സെക്രട്ടറി മനീഷ് പുളിക്കൽ, സെക്രട്ടറി വാസുക്കുട്ടൻ തടത്തിൽ, ജനപ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5