breaking news New

മലങ്കര സഭയുടെ ബോംബെ, അമേരിക്ക, യുകെ – യൂറോപ്പ് ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്തായും, ചരിത്ര പണ്ഡിതനുമായിരുന്ന ഡോ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 18ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22-ന് ആചരിക്കും

കോട്ടയം : അദ്ദേഹം കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരായ സഖറിയാ മാർ നിക്കോളോവോസ്, ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവർ കാർമ്മികത്വം വഹിക്കും.

രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന,ഡോ. തോമസ് മാർ മക്കാറിയോസ് അനുസ്മരണം, കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5