തഴവ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പലായിരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജ്, കോട്ടയം ഗവ. കോളേജ്, ഇലന്തൂർ ഗവ. കോളേജ് എന്നിവിടങ്ങളിലെ മലയാള വിഭാഗം അധ്യാപികയായും പ്രവർത്തിച്ചു.
ചെങ്ങന്നൂർ യുഐറ്റി മുൻ പ്രിൻസിപ്പലുമായിരുന്നു ഡോ. കെ എസ് ജയശ്രീ. ഗവ. കോളേജ് മാഹി റിട്ട. പ്രൊഫസർ ഡോ. എസ് എസ് ശ്രീകുമാർ ആണ് ജീവിതപങ്കാളി. മക്കൾ: ഡോ. എസ് ഹരികൃഷ്ണൻ (അസിസ്റ്റൻ്റ് പ്രൊഫസർ, വെറ്ററിനറി സർവകലാശാല) ജെ അളക (ഗവേഷക, സംസ്കൃത സർവ്വകലാശാല).
മരുമക്കൾ: ലക്ഷ്മി ആർ നായർ (ചീഫ് മാനേജർ, എസ്ബിഐ), ഡോ. ആർ ശ്യാംരാജ് (എം എസ് എം കോളേജ് കായംകുളം). സഹോദരങ്ങൾ: എം എസ് നന്ദകുമാർ (സ്കോളേഴ്സ് കോളജ്, പന്തളം ) ഡോ. കെ എസ് രവികുമാർ (മുൻ പ്രോ. വൈസ് ചാൻസലർ, സംസ്കൃത സർവകലാശാല). സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പനങ്ങാട്ട് വീട്ടുവളപ്പിൽ നടക്കും.
OBITUARY : പത്തനംതിട്ട കുളനട പനങ്ങാട്ടെ ജയസദനത്തിൽ ഡോ. കെ എസ് ജയശ്രീ (61) അന്തരിച്ചു
Advertisement
Advertisement
Advertisement