നിറഞ്ഞ കണ്ണുകളും തൊഴുകൈകളുമായാണ് ഇപ്പോൾ കടന്ന് പോകുന്ന മാനസീകാവസ്ഥയെ കുറിച്ച് രേഖ വിശദീകരിച്ചത്. രണ്ട്, മൂന്ന് മാസങ്ങളായി ഒരു കൂട്ടം യുട്യൂബേഴ്സ് തന്റെ പിന്നാലെ കൂടി തന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് വീഡിയോകൾ ഇറക്കുന്നതായി രേഖ പറയുന്നു.
കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്.
‘‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്.
ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ.
എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.
എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’. – രേഖ വിഡിയോയില്‍ പറയുന്നു.
സുഹൃത്തും തമിഴ് സീരിയൽ നടനുമായ ഈശ്വർ രഘുനാഥിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും രേഖ പങ്കുവെച്ച് തുടങ്ങിയശേഷം താരം വീണ്ടും പ്രണയത്തിലാണെന്നും അഞ്ചാമതും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അതിനുശേഷമാണ് രേഖയുടെ വ്യക്തി ജീവിതത്തിൽ മുമ്പ് സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി ചില യുട്യൂബേഴ്സ് മോശമായ ക്യാപ്ഷനുകൾ നൽകി വീഡിയോ ചെയ്ത് തുടങ്ങിയത്. ഇതിന് എതിരെയാണ് രേഖ പുതിയ വീഡിയോയിലൂടെ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.
കടുത്ത മാനസികസമ്മർദ്ദം മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് നടി രേഖ രതീഷ് : സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള രേഖയുടെ വീഡിയോ പുറത്ത് ...
Advertisement
Advertisement
Advertisement