ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍ അജേഷ് (45) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 10 ചൊവ്വാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം.
കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കരുവാറ്റയില്‍ ഒരു ബന്ധുവീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. എസ് ഐ നൗഫല്‍, എസ്.സിപിഒ മനോജ് , സിപിഒ അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട തിരുവല്ലയിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ സൗഹൃദം ഭാവിച്ച് അടുത്തു വിളിച്ച് മൊബൈല്‍ ഫോണിലെ സംശയം തീര്‍ക്കാനെന്ന വ്യാജേന അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement