തിരുവല്ല : സാമൂഹിക നീതിയുടെ പ്രവാചകനും സ്നേഹത്തിൻ്റെ അപ്പോസ്തോലനുമായ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പത്തനംതിട്ട തിരുവല്ല നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വാഹന തീർത്ഥയാത്ര ബഥനി അരമനയിൽ നിന്ന് മാവേലിക്കര സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെൻ്ററിലേക്ക് നടത്തി.
തീർത്ഥയാത്രയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസിന് പാതാക കൈമാറി നിർവ്വഹിച്ചു.
ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സജി മാമ്പ്രക്കുഴി, ജോജി പി തോമസ്, ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്, കേന്ദ്ര സമിതിയംഗം അശ്വിൻ വി. റെജി എന്നിവർ പ്രസംഗിച്ചു.
ഭദ്രാസന ഭാരവാഹികളായ ചെറിയാൻ മണലിൽ, ജോയൽ വറുഗീസ്, പ്രവീൺ വർഗ്ഗീസ്, ഫിലിപ്പ് സ്കറിയ, ജേക്കബ് വർഗ്ഗീസ്, അനൂപ് തോമസ്, എബിൻ ഗീവർഗീസ്, സ്ലോമോ എം സി, അഖിലേഷ് വർഗീസ്, ജോബിൻ മാത്യു, ലിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.
മാർ ഒസ്താത്തിയോസിൻ്റെ കബറിടത്തിലേക്ക് വാഹന തീർത്ഥയാത്ര നടത്തി
Advertisement
Advertisement
Advertisement