breaking news New

പത്തനംതിട്ട തിരുവല്ലയിൽ , പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പിആർഡിഎസ് നെല്ലാട് നിന്നും ഇരവിപേരൂർ ആസ്ഥാനം വരെ നടത്തുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി നാളെ വൈകിട്ട് 3 മുതൽ 8 വരെ ടികെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവല്ലയിൽ നിന്നു കോഴഞ്ചേരിയിലേക്കു പോകുന്ന വലിയ വാഹനങ്ങൾ വള്ളംകുളത്തു നിന്നു വലത്തു തിരിഞ്ഞു നന്നൂർ തോട്ടപ്പുഴ, ആൽത്തറ ജംക്ഷൻ, ഓതറ വഴി കുമ്പനാട് വഴി പോകണം.

പുറമറ്റത്തു നിന്ന് ഇരവിപേരൂർ വഴി തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ പുറമറ്റത്തു നിന്നു വലത്ത് തിരിഞ്ഞ് പുതുശ്ശേരി ഞാലിക്കണ്ടം-തോട്ടഭാഗം വഴി പോകേണ്ടതാണ്.

കോഴഞ്ചേരിയിൽ നിന്നു തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ കുമ്പനാട്, ഓതറ, തോട്ടപ്പുഴ, വള്ളംകുളം വഴി യാത്രചെയ്യണം. തിരുവല്ലയിൽ നിന്നു റാന്നിയിലേക്കു പോകുന്ന വാഹനങ്ങൾ തോട്ടഭാഗത്തു നിന്ന് ഇടതു തിരിഞ്ഞ് ഞാലിക്കണ്ടം-കല്ലൂപ്പാറ വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5