breaking news New

സാമൂഹ്യതിന്മകളെ വിദ്യാർത്ഥികൾ നേരിടണം : ഡോ. ഗീവറുഗീസ് റമ്പാൻ

മല്ലപ്പള്ളി : സാമൂഹ്യതിന്മകളെ നേരിടുവാൻ പുതു തലമുറയ്ക്കാകണമെന്നും അതിന് നല്ല വിദ്യാഭ്യാസം ലഭ്യമാകണമെന്നും ഡോ.ഗീവറുഗീസ് റമ്പാൻ.

പഠനത്തോടൊപ്പം സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കഴിഞ്ഞ തലമുറയിൽ നേതൃത്വം നൽകിയ ഗുരുശ്രേഷ്ഠനായിരുന്നു വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് എന്ന് അദ്ദേഹം പറഞ്ഞു.

വട്ടശ്ശേരിൽ മാർ ദിവന്നാസ്യോസ് ഓർമ്മ പെരുന്നാളിന്നോടനുബന്ധിച്ച് നടത്തിയ സെൻ്റ് ഡയനീഷ്യസ് വിദ്യാ ജ്യോതി സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സെൻ്റ് ഡയനീഷ്യസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് പോളസ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

ഫാ. കെ. വൈ. വിത്സൻ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, കുഞ്ഞു കോശി പോൾ, സാബു ജോസഫ്, ഗ്രാമപഞ്ചായത്തംഗം ടിബി സൂസൻ മാത്യു, ഹെഡ്മിസ്ട്രസ്സ് ഷൈനി സാമുവൽ, സജി മാത്യു, സോമു പി ജോസഫ്, ടോജി ജോസ്ഫ്, ബിജി മാത്യു എന്നിവർ പ്രസംഗിച്ചു.

വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 92 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5