breaking news New

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട് ഭാഗത്തേക്ക് പോകണം.

മാരാമൺ ജംഗ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ തിരുവല്ല ഭാഗത്തു നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും പുല്ലാട് നിന്ന് ആഞ്ഞിലിമൂട് ജംഗ്ഷൻ ഭാഗത്തേക്ക് തിരിഞ്ഞ് പോകത്തക്ക രീതിയിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ മാരാമൺ പോകുന്ന തീർത്ഥാടകർക്ക് ഇത് ബാധകമല്ലന്നും അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5