breaking news New

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി : സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട മല്ലപ്പള്ളി, നെടുങ്ങാടപള്ളി സിഎസ്ഐ പള്ളിയിൽ

പത്തനംതിട്ട / മല്ലപ്പള്ളി :
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച നടപടികൾ അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പത്തനംതിട്ട മല്ലപ്പള്ളിയിലേക്ക് കൊണ്ടുപോയി.

കൊച്ചി അമൃത ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം രാത്രി വൈകി കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ എത്തിച്ചത്. ഡോ. രോഹിത് കെ.യുടെ നേതൃത്വത്തിൽ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്.

ഈ മാസം അഞ്ചാം തീയതി എം.സി. റോഡിൽ കോട്ടയം പള്ളത്തിന് സമീപമായിരുന്നു കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ദിശതെറ്റിയെത്തിയ മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആലിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ അമ്മയ്ക്കും മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നെങ്കിലും അത് ഗുരുതരമായിരുന്നില്ല.

ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നില വഷളായതിനെത്തുടർന്നാണ് ആലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

ആലിൻ മോളുടെ സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണം പൂർത്തിയായിട്ടുണ്ട്.
നാളെ രാവിലെ ഞായറാഴ്ച 6.30ന് പത്തനംതിട്ട മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ നിന്നും കുഞ്ഞിന്റെ മൃതശരീരം മല്ലപ്പള്ളിയിലെ ഭവനത്തിൽ എത്തിക്കുന്നതും, ഉച്ചയ്ക്ക് രണ്ട് മണിവരെ ഭവനത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്കുശേഷം 3.30 മണിക്ക് നെടുങ്ങാടപ്പള്ളി സി.എസ്.ഐ ദേവാലയത്തിൽ മരണാനന്തര ശുശ്രൂഷകൾ നടത്തി സംസ്കരിക്കുന്നതുമാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5