തിരുവനന്തപുരം :
കുഞ്ഞിന്‍റെ രണ്ട് നേത്രപടം, ചികിത്സയില്‍ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നല്‍കിയത്. കരളും വൃക്കകളും ഹൃദയധമനിയുമായി രാത്രി 7.13ന് ആംബുലന്‍സ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
മൂന്നേകാല്‍ മണിക്കൂറില്‍ 200ലധികം ദൂരം താണ്ടി 10.30ന് കിംസ് ആശുപത്രി. ആലിന്‍റെ കരള്‍ അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്. ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു.
ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും.
കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള പതിനൊന്ന് വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി. നേത്ര പടലങ്ങളും ഹൃദയ ധമനിയും ആര്‍ക്കാണ് നല്‍കേണ്ടതെന്നതില്‍ തീരുമാനമായിട്ടില്ല.
മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങള്‍ സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
Advertisement
Advertisement
Advertisement