breaking news New

ചലച്ചിത്ര - നാടക നടിയും നൃത്താധ്യാപികയുമായിരുന്ന കലാലയം രാധ (79) അന്തരിച്ചു

വെള്ളി പകല്‍ 12.35ന് അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് അന്തരിച്ച ജോസ് പായമ്മലും നാടക നടനും സംവിധായകനുമായിരുന്നു. ഇരുവരും നാടകരംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ പൂരം പ്രദര്‍ശനത്തില്‍ 50 വര്‍ഷം തുടര്‍ച്ചയായി ഇവര്‍ രണ്ടായിരത്തോളം തല്‍സമയ നാടകം അവതരിപ്പിച്ചു.

തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കലാലയം രാധയ്ക്ക് ലഭിച്ചു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ, സൂര്യദാനം, രാത്രികള്‍ നിനക്കുവേണ്ടി, ഇസബെല്ല, ജമ്‌നപ്യാരി, ചില്‍ഡ്രന്‍സ് പൊലീസ്, ഒരേ ഭൂമി ഒരേ രക്തം, അരഞ്ഞാണം, ഞാനൊന്ന് പറയട്ടേ, ഇസബെല്ല, മഗ് രീബ്, ലഡ്ഡു, ഭാരതപ്പുഴ തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലുമുകളിലും അഭിനയിച്ചു.

തൃശൂര്‍ വളര്‍ക്കാവിലാണ് താമസം. മകന്‍: ലോന ബ്രിന്നര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഓപ്പറേഷന്‍സ്, എംഎഎല്‍എച്ച് ആശുപത്രി അബുദാബി). മരുമകള്‍: സുനിത ബ്രിന്നര്‍. സംസ്‌കാരം ശനി പകല്‍ മൂന്നിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സൈമിത്തേരിയില്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5