breaking news New

16 കാരിയെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഫി​ലി​പ്പ് മ​മ്പാ​ട് പി​ടി​യി​ൽ !!

നിലമ്പൂർ :
2025 സെ​പ്റ്റം​ബ​റി​ൽ 16കാ​രി കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി ചോ​വാ​യൂ​ർ പോ​ലീ​സ് നി​ല​മ്പൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡു​ള്ള ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ന്‍റെ പേ​രി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് കൗ​ൺ​സ​ലിം​ഗി​നി​ട​യി​ൽ പെ​ൺ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ ആ​യി​രി​ക്കെ ല​ഹ​രി​ക്കെ​തി​രെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​യി സ​ർ​വീ​സി​ൽ ​നി​ന്ന് ഇ​യാ​ൾ സ്വ​യം വി​ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നി​ല​മ്പൂ​ർ പോ​ലീ​സ് ക​ട​ന്നി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്നു ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5