breaking news New

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച നിലയിൽ കണ്ടെത്തിയത് വിവാദമാകുന്നു

കോട്ടയം/പുതുപ്പള്ളി :
എൽഡിഎഫ് ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിയുടെ ചിത്രമുള്ള പോസ്റ്ററാണ് കല്ലറയ്ക്ക് മുകളിൽ കണ്ടെത്തിയത്. സംഭവത്തിൽ ജോസ് കെ. മാണി പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകൾ ആദരവോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ ആരോപണങ്ങൾക്ക് വേണ്ടി ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയിലെ ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവ്വം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

എൽഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററായതിനാൽ, സഖ്യകക്ഷി നേതാവായ ജോസ് കെ. മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.

പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം ലോക്കൽ കമ്മിറ്റിയും പോലീസിനെ സമീപിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5