രാവിലെ 11 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവല്ല പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് സുജിത്ത് ഉദ്ഘാടനം നിർവഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.
നെൽ കർഷക സൗഹൃദ കൂട്ടായ്മ പ്രതിനിധി ലിറ്റി കൈപ്പള്ളിൽ, പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വി ആർ സജിത്ത് രാജ്, എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിമ്മി ലിറ്റി അന്നദാന സമർപ്പണം നടത്തും.
പകൽ 3ന് കണിയാമ്പാറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കവിയൂർ മഹാദേവ ക്ഷേത്രത്തിൽ സമാപിക്കുന്ന വടക്കും ഭാഗം കെട്ടുകാഴ്ചയുടെ പ്രവർത്തനങ്ങൾക്ക് കെട്ടുകാഴ്ച സമിതി പ്രസിഡൻ്റ് രാജേഷ് കാടമുറി, കൺവീനർ ബിജു ഹരിദാസ്, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകും.
പത്തനംതിട്ട തിരുവല്ല കവിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വടക്കും ഭാഗം കെട്ടുകാഴ്ച 15-ന് നടക്കും
Advertisement
Advertisement
Advertisement