കോട്ടയം :
വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു എന്ന വിവരമറിഞ്ഞാണ് വെസ്റ്റ് സ്റ്റേഷൻ പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസ് എത്തുമ്പോഴേക്കും മദ്യലഹരിയിലായിരുന്ന ഇയാൾ സ്വന്തം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം വീടിന് പുറത്തേക്ക് ഓടിമറഞ്ഞിരുന്നു.
പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശത്ത് ഏറെ നേരം തിരച്ചിൽ നടത്തി. ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻതന്നെ പോലീസ് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്
Advertisement
Advertisement
Advertisement