ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നിരവധി അനാശാസ്യ പ്രവർത്തികൾ നടക്കുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. തിരുവല്ലയിലെ അഞ്ച് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.
രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തനംതിട്ട തിരുവല്ല നഗരത്തിലെ സ്പാകളിൽ അധികൃതരുടെ മിന്നൽ പരിശോധന !! ക്രോസ് മസാജിനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇറങ്ങിയോടി !!
Advertisement
Advertisement
Advertisement