എം സി റോഡിലെ തിരുമൂലപുരം ജംഗ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.
കാര്‍ യാത്രികര്‍ ആയിരുന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. തിരുവല്ല കവിയൂര്‍ സ്വദേശികളായ ആഷിക് (27), സഞ്ജു (27 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് എത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴി വക്കിലെ ഓടയ്ക്ക് മീതെ കൂടി 50 അടിയോളം ഓടിയശേഷം സമീപത്തെ സ്ഥാപനത്തിന്റെ ബോര്‍ഡുകളും ഇടിച്ചു തെറിപ്പിച്ച് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തു.
പത്തനംതിട്ട തിരുവല്ലയിൽ മദ്യലഹരിയില്‍ മൂന്ന് അംഗസംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഓടയ്ക്ക് മീതെ കൂടി സഞ്ചരിച്ച് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു കയറി : ഒഴിവായത് വൻ ദുരന്തം
Advertisement
Advertisement
Advertisement