നിർമാതാവ് അനൂപ് കണ്ണൻറെ നഷ്ടം നികത്താൻ ബിജു മേനോൻ ഈ തുക നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്.
അതേസമയം ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തിൽ നിന്ന് ഈ തുക നൽകണമെന്നും, ഇതിൽ കുറിച്ചുള്ള പ്രതിഫലം താരത്തിന് നൽകുമെന്നും അസോസിയേഷൻ അറിയിച്ചു. ഈ വിഷയത്തിൽ ബിജു മേനോനു കത്ത് നൽകിയിട്ടുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതുപോലെ തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അനുസരിച്ച്, നഷ്ടം നികത്താൻ സഹകരിക്കാത്ത പക്ഷം ബാക്കിയുള്ള നടപടികളും താരത്തിനെതിരെ സ്വീകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ബിജു മേനോൻ നിർമാതാവിന് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്
Advertisement
Advertisement
Advertisement