breaking news New

കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക, ജനവിരുദ്ധനയങ്ങൾക്ക്‌ എതിരെ വ്യാഴാഴ്‌ച നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് പത്തനംതിട്ട മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ ഒഴിവാക്കിയതായി സംയുക്ത സമരസമിതി

വ്യാഴാഴ്‌ച നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ അറിയിച്ചു.

മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നടതുറക്കുന്നതിനാൽ ശബരിമല തീർഥാടകരെയും പെരുന്നാൾ നടക്കുന്നതിനാൽ മഞ്ഞനിക്കര തീർഥാടകരുടെയും വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5