breaking news New

പത്തനംതിട്ട തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.

സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് പ്രശോഭ് ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്.

റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.

ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിലുള്ളത്.

കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5