യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചിന്നു പാപ്പു താമസിച്ചിരുന്ന കാസർഗോഡ് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം ആദ്യം അറിയിച്ച സുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ലഹരി ഇടപാട് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
ഇവർ താമസിച്ചിരുന്ന കാസർഗോഡ് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ ചിന്നു പാപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ ഉടനെ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു. ഇതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ചിന്നു പാപ്പുവിന് നിരവധി ആരാധകരാണ് ഉള്ളത്. ഇവർക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഒരുമാസം മുമ്പാണ് ചിന്നും വിവാഹമോചിത ആയത്. ഇവർക്ക് നാലു വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട്.
കാസർഗോഡ് , ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു
Advertisement
Advertisement
Advertisement