breaking news New

പത്തനംതിട്ട പരുമല വൈ.എം.സി.എ യുടെ ആസ്ഥാന സമുച്ചയം കൂദാശ നടത്തി

പരുമല : സമൂഹിക നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും സമസൃഷ്ടികളെ ഒപ്പം കൂട്ടുന്നതുമാണ് വൈ.എം.സി.എ പോലുള്ള സംഘടനയുടെ ലക്ഷ്യമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. വൈ.എം.സി.എ.യുടെ ആസ്ഥാന സമുച്ചയത്തിൻ്റെ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് ജോൺ കുരുവിള കടവിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, രക്ഷാധികാരി ഫാ. ഡോ. കുര്യൻ ദാനിയേൽ, കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ലിജി ആർ. പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം, അഡ്വ. ഫ്രാൻസിസ് വി. ആൻറണി, വൈ.എം.സി.എ മുൻ സംസ്ഥാന ചെയർമാൻ അഡ്വ. വി. സി സാബു, സബ് - റീജണൽ ചെയർമാൻ ജോജി , സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ശിവദാസ് യു. പണിക്കർ, എം.എൻ സജി, മുൻ ദേശീയ എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൽ, തോമസ് ചാക്കോ, മുൻ സബ് - റീജൺ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, വൈസ് ചെയർമാൻ അഡ്വ. നിതിൻ കടവിൽ, വൈ.എം.സി.എ സെക്രട്ടറി അഡ്വ. എബ്രഹാം വർഗീസ് കടവിൽ, കൺവീനർ സജി വിഴലയിൽ എന്നിവർ പ്രസംഗിച്ചു.

കെട്ടിട സമുച്ചയത്തിൻ്റെ കൂദാശ ഫാ. ഡോ. കുര്യൻ ദാനിയേൽ നിർവഹിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5