‘ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആശാൻ’. 40 വർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ ഇന്ദ്രൻസ് ആദ്യമായി ഒരു ബിഗ് ബജറ്റ് കമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ച് ചടങ്ങിൽ നടൻ മമ്മൂട്ടിയും എത്തിയിരുന്നു. വേദിയിൽ വെച്ച് താരം ഇന്ദ്രൻസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. കുട്ടന്റെ ഷിനിഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ പെർഫോമൻസ് ആണ് ഇയാൾ നടത്തിയിരിക്കുന്നത്. അന്തം വിട്ടുപോയി. നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്. അതും സ്യൂട്ട് ഒക്കെ ഇട്ട്. നല്ല സിനിമയാണത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.- എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഇന്ദ്രൻസിനെ അഭിനന്ദിച്ച് മമ്മൂട്ടി ...
Advertisement
Advertisement
Advertisement