ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎല്‍എയുടെ നിര്‍ദേശം.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായി. കോതക്കാട് പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്നും പന്നിക്കുഴി പാലത്തിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണ, എഡിഎം ബി ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു
Advertisement
Advertisement
Advertisement