breaking news New

റാവു സാഹിബ്‌ ഒ എം ചെറിയാൻ അനുസ്‌മരണം നടത്തി ഓർത്തഡോക്സ് സഭ അത്മായ വേദി

മലങ്കര സഭാ ഭരണഘടനാ ശില്പിയായിരുന്ന റാവു സാഹിബ് ഒ എം ചെറിയാന്റെ 91മത് ചരമവാർഷിക ദിനമായ ഫെബ്രുവരി 1 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തിന്റെ കബറിങ്കൽ ഓർത്തഡോക്സ് സഭാ അത്മായ വേദിയുടെ ഭരണസമിതിയംഗങ്ങൾ പ്രാർത്ഥനയും അനുസ്മരണവും നടത്തി .

മലങ്കര സഭക്ക് ഇന്ന് ഇല്ലാതെ പോയത് ഇദ്ദേഹത്തെ പോലെ ഉള്ള അത്മായ നേതൃത്വം ആണ് , ദീർഘവീക്ഷണത്തോടെ ഭരണഘടന ഉണ്ടാക്കുവാൻ അസോസിയേഷൻ തിരഞ്ഞെടുത്ത എല്ലാവരുടെയും ഓർമ്മകൾക്ക് പ്രണാമം , ഭരണഘടന രൂപീകരണ സമിതിയുടെ കൺവീനർ ആയിരുന്ന ഒ എം ചെറിയാൻ അവറുകൾക്ക് പരി : സഭ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ശില്പം ഉണ്ടാക്കണമെന്നും , അദ്ദേഹം സഭക്ക് നൽകിയ സംഭാവനകളെ ഉൾപ്പെടുത്തി സൺ‌ഡേ സ്‌കൂൾ കരിക്കുലത്തിൽ
സഭാ ചരിത്ര പഠനം ഉണ്ടാവണമെന്നും അത്മായ വേദി ആവശ്യപ്പെട്ടു .

വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ : റോബിൻ പി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി , ശ്രീ ടി വി മാത്യു , ശ്രീ ജയിംസ് പാമ്പാടി , ശ്രീ റോയ് പി തോമസ് , ശ്രീ ജോമോൻ മീനടം എന്നിവർ പ്രസംഗിച്ചു .


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5