മല്ലപ്പള്ളി: പി കെ കബീർ നഗറായ മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ ആണ് സമ്മേളനം നടന്നത്. മല്ലപ്പള്ളി മേഖലയിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
സമ്മേളനം സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു . മേഖല പ്രസിഡന്റ് എസ് മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ വി വർഗീസ്, CIDCO ഡയറക്ടർ ബിനു.വി കല്ലേപ്പള്ളി, കെ സി സി എൽ ഡയറക്ടർ മുഹമ്മദ് നവാസ്, ജില്ലാ ട്രഷറാർ അനീഷ് എൻ, ജില്ലാ കമ്മറ്റി അംഗം അനീഷ് പി കെ , കെ സി സി ഡി എൽ എം ഡി ജോജി കെ ജേക്കബ്, പ്രസാദ് എം കെ,സൂസൻ ജോജി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മേഖല പ്രവർത്തന റിപ്പോർട്ട് മേഖല സെക്രട്ടറി അനിൽ കുമാർ കെ റ്റി , സാമ്പത്തിക റിപ്പോർട്ട് മേഖല ട്രഷറർ ബിനു കെ നായർ , ഇന്റേണൽ ആഡിറ്റ് റിപ്പോർട്ട് മേഖല കമ്മറ്റി അംഗം വർക്കി കോശി, സംഘടനാ റിപ്പോർട്ട് റെജി ബി എന്നിവർ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി വർക്കി കോശി പ്രസിഡന്റ്, ബിനു കെ നായർ സെക്രട്ടറി, എസ് മനോജ് ട്രഷറർ
അനിൽകുമാർ കെ റ്റി വൈസ് പ്രസിഡന്റ്, ജോജി കെ ജേക്കബ് ജോയന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു...