ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.
ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല.
ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ കരുത്തരായ സ്ഥാനാർത്ഥിയും ശക്തമായ മത്സരവും വേണം എന്നതിലാണ് കോൺഗ്രസ് ഉറച്ചു നിൽക്കുന്നത്.
കൂടാതെ വിജയ സാധ്യത മുൻനിർത്തി മാത്രമേ മുന്നോട്ട് പോകൂ എന്നാണ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് പറഞ്ഞിട്ടുള്ളത്.
ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
Advertisement
Advertisement
Advertisement