നാളെ വൈകുന്നേരം ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം.
ആദ്യ മൂന്നു പോരാട്ടങ്ങളും ജയിച്ച ഇന്ത്യ, വിശാഖപട്ടണത്തു നടന്ന നാലാം മത്സരത്തില്‍ 50 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ മികച്ച ഫോം കണ്ടെത്താത്ത തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണ് സ്വന്തം നാട്ടില്‍ തകര്‍ത്തടിക്കുമോ എന്നതിനാണ് ഏവരുടെയും കാത്തിരിപ്പ്. ഇരു ടീമിനെയും കേരള ക്രിക്കറ്റ് അസോസിയേഷന് ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി സ്വീകരിച്ചു.
അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി
Advertisement
Advertisement
Advertisement