breaking news New

ഓട പണിക്കു വിലങ്ങു തടിയായി നിൽക്കുന്ന ഉപയോഗശൂന്യമായ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം : കേരള കോൺഗ്രസ് പത്തനംതിട്ട ഇരവിപേരൂർ മണ്ഡലം കമ്മിറ്റി

പത്തനംതിട്ട/ ഇരവിപേരൂർ :
ഇരവിപേരൂർ ജംഗ്ഷനിൽ വേഗതയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട പണി പൂർത്തീകരിക്കാൻ കഴിയാത്ത വിധം നിൽക്കുന്ന ഉപയോഗശൂന്യമായ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

റോഡിൻറെ വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഈ ടെലഫോൺ പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് എബി പ്രയാറ്റുമണ്ണിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം റോയി ചാണ്ട പിള്ള ഉദ്ഘാടനം ചെയ്തു.

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസാ തോമസ്, വാർഡ് മെമ്പർ എസ് കെ പ്രദീപ് കുമാർ, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബു കുന്നുംപുറത്ത്, ടോജി കൈപ്പശ്ശേരിൽ, രഞ്ജി തോമസ് എന്നിവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5