breaking news New

ജീ​വി​ച്ചി​രി​ക്കു​ന്ന അ​റു​പ​തു​കാ​ര​നെ മ​രി​ച്ച​യാ​ളാ​ക്കി രേ​ഖ​പ്പെ​ടു​ത്തി സാ​മൂ​ഹി​ക പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡെ​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ക​ത്ത് അയച്ചു !!

പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന മടൂര്‍ മുരുപ്പേല്‍ ഗോപിനാഥന്‍ നായര്‍ (60) എന്നയാളിനാണ് ഞെട്ടിക്കുന്ന കത്ത് ലഭിച്ചത്. സ്ഥിരമായി സാമൂഹിക പെന്‍ഷന്‍ വാങ്ങുന്ന ഗോപിനാഥന്‍ നായരുടെ നോമിനിയോട്, പെന്‍ഷന്‍ നടപടികള്‍ക്കായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

ഇന്നലെ കൈയില്‍ കിട്ടിയ കത്ത് തുറന്ന് വായിച്ചപ്പോഴാണ് താന്‍ മരിച്ചവനായി മാറിയ വിവരം ഗോപിനാഥന്‍ നായര്‍ അറിഞ്ഞത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ, പഞ്ചായത്തിന്‍റെ രേഖാപിശകാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്നു രേഖപ്പെടുത്തി കത്ത് അയച്ച സംഭവം ഭരണസംവിധാനത്തിലെ അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതേസമയം, ഇനി മരിക്കാനേ ബാക്കിയുള്ളൂ എന്ന തമാശയോടെ ഗോപിനാഥന്‍ നായര്‍ പ്രതികരിച്ചതും നാട്ടുകാര്‍ക്കിടയില്‍ ചിരിയുണര്‍ത്തി. പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ വിശദീകരണം നല്‍കുമെന്നും പിശക് തിരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5