breaking news New

ഇ​ട​വേ​ള​യ്ക്കുശേ​ഷം മൂ​ന്നാ​റി​ൽ വീ​ണ്ടും ക​ടു​ത്ത ത​ണു​പ്പ് !!

ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല മൂ​ന്നു ഡി​ഗ്രി​യി​ൽ താ​ഴെ എ​ത്തി​യ​തോ​ടെ ക​ടു​ത്ത ത​ണു​പ്പാ​യി​രു​ന്നു മൂ​ന്നാ​ർ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച ശ​ക്ത​മാ​യി​രു​ന്നു.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് തെ​ക്കി​ന്‍റെ കാ​ശ്മീ​രി​നെ ത​ണു​പ്പ് പു​ൽ​കി​യ​ത്. ശൈ​ത്യ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ൽ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19 മു​ത​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​തിശ​ക്ത​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ണ്ട​ള​യി​ൽ ത​ണു​പ്പ് മൈ​ന​സ് ര​ണ്ടു ഡി​ഗ്രിവ​രെ എ​ത്തി​യി​രു​ന്നു.

ത​ണു​പ്പ് ശ​ക്ത​മാ​യ​തോ​ടെ മൂ​ന്നാ​റി​ൽ വീ​ണ്ടും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മാ​ട്ടു​പ്പെ​ട്ടി, ടോ​പ്പ് സ്റ്റേ​ഷ​ൻ ക​ന്നി​മ​ല, ല​ക്ഷ്മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​രും എ​ത്തു​ന്ന​ത്. പു​ല​ർ​ച്ചെ പു​ൽ​മേ​ടു​ക​ളി​ലും മ​ല​നി​ര​ക​ളി​ലും എ​ത്തി ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല.

പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ അ​വി​ടെനി​ന്നാ​ണ് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളും എ​ത്തു​ന്ന​ത്. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും ക​ന​ത്ത ത​ണു​പ്പാ​ണെ​ങ്കി​ലും പ​ക​ൽ ന​ല്ല ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5