നെറ്റിന്റെ പ്രശ്നം കൊണ്ട് മാത്രം വൈഫൈയുടെ വേഗത കുറയില്ല. കാരണം റൂട്ടറിരിക്കുന്ന സ്ഥലം കൂടി നോക്കേണ്ടതുണ്ട്. എവിടെയെങ്കിലും റൂട്ടർ വച്ചുകഴിഞ്ഞാൽ നെറ്റിന് സ്പീഡ് കിട്ടില്ല.
വീടിന്റെ ഏകദേശം മധ്യഭാഗത്തായി റൂട്ടർ വച്ചാൽ എല്ലാ മുറികളിലേക്കും സിഗ്നൽ തുല്യമായി എത്താൻ സഹായിക്കും. ഇത് വഴി ഏത് മുറിയിൽ ഇരുന്നാലും നെറ്റ് കൃത്യമായ വേഗത്തിൽ ലഭിക്കുകയും ചെയ്യും. ഇനി റൂട്ടർ താഴ്ന്ന സ്ഥലത്ത് വയ്ക്കുന്നതിനേക്കാൾ നല്ലത് ടേബിളിന്റെയോ ഷെൽഫിന്റെയോ മുകളിലായി വയ്ക്കുന്നതായിരിക്കും. സിഗ്നലിനെ ബ്ലോക്ക് ചെയ്യുന്ന രീതിയിലുള്ള ചുമരുകൾ വാതിലുകളും കുറവുള്ള ഭാഗത്ത് വയ്ക്കുന്നതാണ് കവറേജ് നല്ല രീതിയിൽ കിട്ടാൻ സഹായിക്കുക.
ഇനി റൂട്ടർ വയ്ക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളും ഉണ്ട്. ഇലക്ട്രോ മാഗ്നറ്റിക് ഇന്റർഫിയറന്സ് ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ടിവി, ഫ്രിഡ്ജ്, മൈക്രോവേവ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സമീപത്ത് റൂട്ടർ വയ്ക്കാതിരിക്കുക. കോർണർ റൂമിലോ സ്റ്റെയർകേസിന് താഴെയോ വയ്ക്കുന്നത് ഒഴിവാക്കുക. പഴയ റൂട്ടറാണെങ്കിൽ ഫെംവെയർ അപ്ഡേറ്റ് പരിശോധിക്കുക. വലിയ വീടാണെങ്കിൽ വൈഫൈ എക്സറ്റൻഡർ പരിഗണിക്കാവുന്നതാണ്.
വൈഫൈ സ്പീഡ് കുറഞ്ഞാൽ അപ്പോൾ നെറ്റിനെ കുറ്റം പറയുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇത് വായിക്കണം
Advertisement
Advertisement
Advertisement