ഇന്റലിജൻസ് ജോയിന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോട്ടയം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും കോട്ടയം റെയിഞ്ച് പാർട്ടിയും കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടിയും സംയുക്തമായാണ് ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്.
ഓപ്പറേഷൻ റെഡ് സോൺ എന്ന പേരിൽ ആയിരുന്നു പരിശോധന. കോട്ടയം റേഞ്ചിലെ ഇൻറെലിജൻസ് വിഭാഗം കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ ആയ മാങ്ങാനം ഭാഗത്തെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, കൊല്ലാട് കാലത്തിക്കടവ് ഭാഗത്തെ പരിസര പ്രദേശങ്ങൾ, ഇരയിൽക്കടവ് ബൈ പാസ്സ് റോഡ് തുടങ്ങിയ സ്ഥലങ്ങൾ പരിശോധന നടത്തി.
തുടർന്ന് കോട്ടയം ബേക്കർ ജംഗ്ഷൻ ഭാഗത്തു വച്ചു അന്തർ സംസ്ഥാന ബസുകൾ മിന്നൽ പരിശോധന നടത്തി. ഏറ്റുമാനൂർ റേഞ്ച് പാർട്ടി, കോട്ടയം എക്സൈസ് സർക്കിൾ പാർട്ടി, ഇന്റലിജിൻസ് പാർട്ടി എന്നിവർ സംയുക്തമായി നീലിമംഗലം ഭാഗത്തെ ലേബർ ക്യാമ്പുകൾ, ഏറ്റുമാനൂർ റേഞ്ചിലെ മകോത്തറ എന്നിവിടങ്ങളും പരിശോധന നടത്തി.
പരിശോധനയിൽ കോട്ടയം റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ. എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ബിനോദ് കെ ആർ, രഞ്ജിത് നന്ദ്യാട്ട്, സുരേഷ് സി കെ എന്നിവർ നേതൃത്വം നൽകി.
കോട്ടയത്തെ ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി എക്സൈസ് സംഘം
Advertisement
Advertisement
Advertisement