breaking news New

യുവതിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (41) അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പഴയ വൈത്തിരി സുപ്രിയ ഹൗസില്‍ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ്. കോഴിക്കോട് കിർതാഡ്സില്‍ ക്ലാർക്കായിരുന്നു.

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്‌എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്).

ആദരാഞ്ജലികൾ ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5