വ്രതം നോറ്റ് മകര വിളക്കും മകര ജ്യോതിയും ദര്‍ശിച്ച് സായുജ്യം നേടാനുള്ള ഒരു വര്‍ഷമായുള്ള കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ഇതിനകം സന്നിധാനവും പരിസരവും ഭക്തജന സാഗരമായി മാറിക്കഴിഞ്ഞു. എങ്കിലും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്.
സുരക്ഷാ സേനകള്‍ ഏറെ പണിപ്പെട്ടാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്. പമ്പവിളക്കും പമ്പസദ്യയും കഴിഞ്ഞ് ലഭ്യമായ ഇടങ്ങളിലെല്ലാം തീര്‍ത്ഥാടകര്‍ വിരിവച്ചു കഴിഞ്ഞു. വനത്തോടു ചേര്‍ന്ന് ഭക്തര്‍ പര്‍ണശാലകള്‍ കെട്ടിയാണ് മകര വിളക്ക് ദര്‍ശനം കാത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച മഴ അവഗണിച്ചും വിരിവച്ച സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ കാത്തിരിപ്പ് തുടരുന്നു.
ഇന്ന് ത്രിസന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനായ ശ്രീഭൂതനാഥന് ആരതി ഉഴിയവേ മാനത്ത് മകര നക്ഷത്രം തെളിയും, കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും.
ഭക്ത ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഇന്ന് മകര വിളക്ക്
Advertisement
Advertisement
Advertisement