breaking news New

സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു

കോട്ടയം ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു.

ജോബിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5