breaking news New

പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ 1,80,000 രൂപയ്‌ക്ക് ലേലത്തില്‍ പിടിച്ച് നടന്‍ മോഹന്‍ലാല്‍

തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത സിനിമയായ ‘രാജാവിന്റെ മകന്‍’ സിനിമയിലെ നായകന്റെ ഫോണ്‍ നമ്പറായ 2255 എന്ന നമ്പറിനാണ് മോഹന്‍ലാല്‍ ലക്ഷങ്ങള്‍ ചിലവാക്കിയത്.

31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് കെഎല്‍ 07 ഡിജെ 2255 എന്ന നമ്പര്‍ മോഹന്‍ലാല്‍ ലേലത്തില്‍ പിടിച്ചത്.

തിങ്കളാഴ്ച രാവിലെ എറണാകുളം ജോ. ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ മറ്റു രണ്ടുപേര്‍ കൂടി പങ്കെടുത്തിരുന്നു. മറ്റുള്ളവര്‍ 1,46,000 രൂപ വരെ ലേലം വിളിച്ചെങ്കിലും ലാല്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കെഎല്‍ 07 ഡിഎച്ച് 2255 എന്ന നമ്പര്‍ ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5