breaking news New

പാർശ്വവല്ക്കരിക്കപ്പട്ടവരുടെ വ്യക്തിത്വ വളർച്ചയിലൂടെ സൂമഹത്തെ രൂപാന്തരപ്പെടുത്തണം : ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ഇറിങ്ങിച്ചെന്ന് അവരുടെ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതാണ് യഥാർത്ഥ സാമൂഹ്യ സേവനം എന്ന് ഡോ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ 1977ൽ ആരംഭിച്ച സാമൂഹ്യ സേവന വിഭാഗമായ കൃസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്മെൻ്റി(കാർഡ്)ൽ സേവനമനുഷ്ഠിക്കുന്നവരുടെയും മുൻപ് സേവനം അനുഷ്ഠിച്ചവരുടെയും സംയുക്ത കൃസ്തുമസ്-നവവൽസര സംഗമം"ഓർമ്മകളുടെ ഒത്തുചേരൽ"ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാർഡ് പ്രസിഡൻ്റ് കൂടിയായ റൈറ്റ് :റവ:ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനി.

മനുഷ്യനു മാത്രമല്ല സർവജീവജാലങ്ങൾക്കും സന്തോഷം നല്കേണ്ട പ്രവർത്തനങ്ങളാണ് സാമൂഹ്യ പ്രവർത്തകർ നടത്തേണ്ടത് എന്നും അഭിവന്ദ്യ സഫ്രഗൻ തിരുമേനി ഓർമ്മിപ്പിച്ചു.മഹാത്മഗാന്ധി വിഭാവനം ചെയ്ത ഗ്രാമ വികസന ദർശനങ്ങൾ ഇന്നും പ്രസക്തമാണ് എന്നും മാർ കൂറിലോസ് സഫ്രഗൻ തിരുമേനി അഭിപ്രായപ്പെട്ടു.

കാർഡ് ഡയറക്ടർ റവ ഷിബു സാമുവേലിന്റെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ഒലിവറ്റ് ഹാളിൽ കൂടിയ സംഗമത്തിൽ അസിസ്റ്റൻ്റ് ഡയറക്ടർ ഷൈൻ എൻ ജേക്കബ്,ട്രഷറർ വിക്ടർ ടി തോമസ്, അഡ്വ റെനി കെ ജേക്കബ്,ജോൺ ടി സാമുവേൽ എന്നിവർ പ്രസംഗിച്ചു.,

"ഓർമ്മകുളെട ഒത്തുചേരൽ"കോ ർഡിനേറ്ററായി ശ്രീ സ്റ്റീഫൻസൺ ജേക്കബ് പ്രവർത്തിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5